കളമശേരി: നിയോജക മണ്ഡലത്തിലെ വട്ടേക്കുന്നം വായനശാലയിലെ 142 നമ്പർ ബൂത്ത് വൈകിട്ട് ആറുമണിയോടെ വോട്ടിംഗ് മെഷീൻ സീൽ ചെയ്ത് പ്രവർത്തനം അവസാനിപ്പിച്ചത് വിവാദമായി. വോട്ട് ചെയ്യാനെത്തിയ മൂന്നു പേർ പരാതിപ്പെട്ടതിനെ തുടർന്ന് രാഷ്ട്രീയ കക്ഷി നേതാക്കൾ ഇടപെട്ടു. തുടർന്ന് പുതിയ വോട്ടിംഗ് മെഷീൻ കൊണ്ടുവന്ന് പ്രശ്നം പരിഹരിച്ചു.