ulsavam
തിരുത്തി ക്ഷേത്രത്തിലെ തുരുവുത്സവത്തിന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പറവൂർ രാകേഷ് തന്ത്രിയുടേയും ക്ഷേത്രം മേൽശാന്തി പ്രമോദ് ശാന്തിയുടേയും മുഖ്യ കാർമ്മികത്വത്തിൽ ബൈജു ശാന്തി ഉത്സവത്തിന് കൊടിയേറ്റുന്നു

കൊച്ചി: മരട് തുരുത്തി ക്ഷേത്തിലെ തുരുവുത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പറവൂർ രാകേഷ് തന്ത്രിയുടേയും ക്ഷേത്രം മേൽശാന്തി പ്രമോദ് ശാന്തിയുടേയും മുഖ്യ കാർമ്മികത്വത്തിൽ ബൈജു ശാന്തി ഉത്സവത്തിന് കൊടിയേറ്റി. ഉത്സവാഘോഷ ജനറൽ കൺവീനർ ടി.പി.ലെനിൻ, ഉത്സവാഘോഷ ചെയർമാൻ കെ.പി.സുധീഷ്, ശാഖാ സെക്രട്ടറി എൻ.അരവിന്ദൻ എന്നിവർ നേതൃത്വം നൽകി.