കൊച്ചി: എൻ.ഡി.എ. കൊച്ചി മണ്ഡലം സ്ഥാനാർത്ഥി സി.ജി.രാജഗോപാലിന് വിജയാസംശകൾ നേർന്നും പ്രതീക്ഷകൾ ആരാഞ്ഞും ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നഡ്ഡയുടെ ഫോൺകോൾ. രാവിലെ എട്ടരയോടെയാണ് രാജഗോപാലിന്റെ ഫോണിലേക്ക് ഡൽഹിയിൽ നിന്ന് ദേശീയ അദ്ധ്യക്ഷന്റെ വിളിയെത്തിയത്.വിജയാശംസകൾ നേർന്ന നഡ്ഡ പ്രതീക്ഷകൾ എത്രത്തോളമുണ്ടെന്നും ആരായുകയും ചെയ്തു. ബി.ജെ.പി. സംഘടനാ സെക്രട്ടറി ബി.എൽ സന്തോഷും രാജഗോപാലിന് ഫോണിലൂടെ വിജയാശംസ നേർന്നു.