കൊച്ചി: എറണാകുളം കമ്മട്ടിപ്പാടത്ത് റെയിൽവേ ട്രാക്കിൽ മദ്ധ്യവയസ്‌കനെ ട്രെയിൻതട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെ എട്ട് മണിയോടെയാണ് തല വേർപേട്ട നിലയിൽ 55 വയസ് തോന്നിക്കുന്നയാളുടെ മൃതദേഹം കണ്ടത്. കടവന്ത്ര പൊലീസ് മേൽനടപടികൾ സ്വീകരിച്ച് മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വെള്ള നിറത്തിലുള്ള ഷർട്ടും പാന്റുമാണ് ധരിച്ചിരുന്നത്.