മൂവാറ്റുപുഴ : വാളകത്ത് യൂത്ത് കോൺഗ്രസ് നേതാവിനെ സി. പി.എം പ്രവർത്തകർ മർദിച്ചതായി പരാതി. മേക്കടമ്പ് നെയ്ത്തുശാലപടി 34 -ാംബൂത്തിൽ രാത്രി 7.15 ഓടെയാണ് സംഭവം. യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് എബി പൊങ്ങണത്തിനാണ് മർദനമേറ്റത്. സംഭവസ്ഥലത്ത് പൊലീസ് എത്തിയെങ്കിലും അക്രമികൾ രക്ഷപെട്ടു. എബി പൊലിസിൽ പരാതി നൽകി. എബിയെ മർദിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വാളകത്ത് പ്രകടനം നടത്തി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എവിൻ എൽദോസ്, കെ.എസ്.യു താലുക്ക് പ്രസിഡന്റ് ജെറിൻ ജേക്കബ് പോൾ, ജിജോ പാപ്പാലിൽ, യൂത്ത് കോൺഗ്രസ്‌ നേതാക്കളായ സഞ്ജു ജോർജ്, ടി.എം. എൽദോ, ജോമ്മി കുര്യാക്കോസ്, സോജൻ വർഗീസ്, വിപിൻ വിജയൻ, മനു ബ്ലായിൽ, സിബിൻ ജോസഫ്, അബിൻ ജോയ് എന്നിവർ പങ്കെടുത്തു.