മൂവാറ്റുപുഴ: മൂവാറ്റുപുഴ നിയോജകമണ്ഡലത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി എൽദോ എബ്രഹാം വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് എൽ.ഡി.എഫ് നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ ബാബുപോൾ പറഞ്ഞു. സംസ്ഥാന സർക്കാർ നടപ്പിലാക്കിയ ജനക്ഷേമ പ്രവർത്തനങ്ങളും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഐക്യത്തോടെയുള്ള തിരഞ്ഞെടുപ്പ് പ്രചാരണവും എം.എൽ എ മണ്ഡലത്തിൽ നടപ്പിലാക്കിയ വികസനപ്രവർത്തനങ്ങളും എൽദോ എബ്രഹാമിന്റെ ചരിത്രവിജയത്തിന് കാരണമാകുമെന്നും ബാബു പോൾ പറഞ്ഞു.