കൊച്ചി: ശാസ്ത്രസാങ്കേതിക സർവകലാശാലയുടെ (കുസാറ്റ്) 2021-22 അദ്ധ്യയന വർഷത്തെ ബിരുദ, ബിരുദാന്തര കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് (ക്യാറ്റ്) നൂറുരൂപ പിഴയോടെ അപേക്ഷിക്കാനുള്ള അവസാന തീയതി 15 വരെ നീട്ടി. എം.ടെക്, എം.ബി.എ, പി.എച്ച്.ഡി കോഴ്‌സുകൾക്ക് അപേക്ഷിക്കാനുള്ള തീയതികളിൽ മാറ്റമില്ല. അപേക്ഷകൾ ഓൺലെെനായി സമർപ്പിക്കണം. വിശദവിവരം സർവകലാശാലയുടെ അഡ്മിഷൻസ് വെബ് സൈറ്റിൽ ലഭ്യമാണ്. ഫോൺ : 0484-2577100.