പറവൂർ: 45 വയസ് പൂർത്തിയായവർക്കുള്ള കൊവിഡ് വാക്സിനേഷൻ ക്യാമ്പിന്റെ രജിസ്ട്രേഷനും കുത്തിവയ്പ്പും ഏഴിക്കര പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തും. ഇന്ന് ചാത്തനാട് സെന്റ് വിൻസന്റ് പള്ളി ഹാളിലും നാളെ (വെള്ളി) കെടാമംഗലം എൽ.പി.എസിലും 15ന് നന്ത്യാട്ടുകുന്നം എൽ.പി.എസിലും 17ന് ഏഴിക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിലും ക്യാമ്പ് നടക്കും.