കൊച്ചി : മഹാകവി കുമാരനാശാന്റെ 149-ാമത് ജന്മദിനത്തോട് അനുബന്ധിച്ച് ശ്രീനാരായണ സേവാസംഘത്തിന്റെ ആഭിമുഖ്യത്തിൽ എറണാകുളം സഹോദര സൗധത്തിൽ കുമാരനാശാൻ അനുസ്മരണ സമ്മേളനം സംഘടിപ്പിക്കും. 12ന് വൈകിട്ട് 3.30 ന് നടക്കുന്ന സമ്മേളനം പ്രൊഫ. എം.കെ.സാനു ഉദ്ഘാടനം ചെയ്യും. പ്രൊഫ. അമ്പലപ്പുഴ ഗോപകുമാർ ആശാൻ അനുസ്മരണ പ്രഭാഷണം നടത്തും. സമ്മേളനത്തിൽ ശ്രീനാരായണ സേവാസംഘം പ്രസിഡന്റ് അഡ്വ. എൻ.ഡി. പ്രേമചന്ദ്രൻ അധ്യക്ഷത വഹിക്കും.