racco
എറണാകുളം ജനറൽ അശുപത്രിയിൽ ആരോഗ്യ പ്രവർത്തകരെ റാക്കോ ജില്ലാ സെക്രട്ടറി ഏലൂർ ഗോപിനാഥ് ആദരിക്കുന്നു. പി.വി. ശശി, കെ.കെ. വാമലോചനൻ, കെ.എം. രാധാകൃഷ്ണൻ എന്നിവർ സമീപം

കൊച്ചി: റസിഡന്റ്സ് അസോസിയേഷൻ കോ ഓർഡിനേഷൻ കൗൺസിൽ (റാക്കോ) ലോകാരോഗ്യദിനത്തിൽ ജനറൽ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകരെ ആദരിച്ചു. കൊവിഡ് രോഗവ്യാപനം തടയാൻ റസിഡന്റ്സ് അസോസിയേഷനുകൾ ജാഗ്രത പാലിക്കണമെന്ന് നഴ്‌സിംഗ് സൂപ്രണ്ട് ജിമ്മി ദിനസന്ദേശം നൽകി പറഞ്ഞു.

ഏലൂർ ഗോപിനാഥ്, കെ.കെ. വാമലോചനൻ, കെ.എം. രാധാകൃഷ്ണൻ, പി.വി. ശശി, വി.പി. സുബ്രമണ്യൻ എന്നിവർ പങ്കെടുത്തു.