കൊച്ചി: എറണാകുളം കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ ടി. ഡി. എം. ഹാളിൽ വിഷു വിപണനമേള ആരംഭിച്ചു. ഏപ്രിൽ 14 വരെ എല്ലാദിവസവും രാവിലെ 10 മുതൽ വൈകിട്ട് 7 വരെയാണ് മേള. വിവിധ പ്രഥമനുകൾ, കാളൻ, പുളിയിഞ്ചി, വിവിധയിനം അച്ചാറുകൾ, കൊണ്ടാട്ടങ്ങൾ, ഉപ്പേരികൾ എന്നിവ ലഭ്യമാണ്. വിഷു ദിനത്തിലേക്കുള്ള ഭക്ഷണകിറ്റുകൾക്കും പ്രഥമനുകൾക്കും ഇന്നുമുതൽ 12 വരെ രാവിലെ 10.30 നും വൈകിട്ട് 4.00നുമിടയിൽ മുൻകൂട്ടി ബുക്ക് ചെയ്യാം.