കോലഞ്ചേരി: പുത്തൻകുരിശിലെ കോടിയാട്ടുകുടിമലയിൽ തീപിടിച്ചത് അഗ്‌നിരക്ഷാസേന അണച്ചു. തേവര സ്വദേശി ഷൈജു മുഹമ്മദിന്റെ ഒരേക്കർ എൺപത് സെന്റ് സ്ഥലത്തുള്ള അടിക്കാടുകൾക്കാണ് തീപിടിച്ചത്. സ്ഥലത്ത് വെട്ടിക്കൂട്ടിയിട്ടിരുന്ന തേക്ക്, ആഞ്ഞിലിത്തടികൾ ഭാഗികമായി കത്തിനശിച്ചു. തടികളിലേക്ക് വ്യാപിച്ച തീ പൂർണമായും അണച്ചു. എ.എസ്.ടി.ഒ പി.ആർ. ലാൽജിയുടെ നേതൃത്വത്തിൽ സേനാംഗങ്ങളായ എം.സി. ബേബി, പ്രമോദ്കുമാർ, ജെയിംസ്, നോബിൾ, കെ.എം. ബിബി, എച്ച്.ജി. സുനിൽകുമാർ എന്നിവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.