കൊച്ചി : മൾട്ടിലെവൽ മാർക്കറ്റിംഗ് വഴിയുള്ള ആയുർവേദ മരുന്നു വില്പന പൊതുജനാരോഗ്യത്തിന് ഭീഷണിയെന്ന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഇത്തരം ഔഷധങ്ങളുടെ ദുരുപയോഗം വർദ്ധിച്ചിരിക്കുകയാണെന്ന് എറണാകുളം സോൺ യോഗം അഭിപ്രായപ്പെട്ടു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ: രാജു തോമസ് ഓൺലൈൻ യോഗം ഉദ്ഘാടനം ചെയ്തു. സോൺ പ്രസിഡന്റ് ഡോ: കെ.എസ്. വിഷ്ണു നമ്പൂതിരി, സംസ്ഥാന ജനറൽ സെക്രട്ടറി ഡോ: സാദത്ത് ദിനകർ, സെക്രട്ടറി ഡോ: എം.എസ്. നൗഷാദ്, ഡോ: ആർ കൃഷ്ണകുമാർ , ഡോ: ലീന പി നായർ എന്നിവർ സംസാരിച്ചു.