പള്ളുരുത്തി: വൈ.സി.സി ട്രസ്റ്റ്, എസ്.എൻ.ക്ളബ് കൊച്ചിൻ സാഹിത്യ അക്കാഡമിയുടെ നേത്വത്തിൽ എം.കെ.അർജുനനെ അനുസ്മരിച്ചു. പള്ളുരുത്തി വെളിയിലെ സ്മൃതി മന്ദിരത്തിൽ പുഷ്പാർച്ചന നടത്തി. ജോർജ് കളിയാറ ഉദ്ഘാടനം ചെയ്തു. പി. എസ്. വിപിൻ അദ്ധ്യക്ഷത വഹിച്ചു. വേണുഗോപാൽ വേമ്പിള്ളി, കെ. തുളസിധരൻ, എം.എം.സലീം, ദീപം വൽസൻ, എൻ.ജി.കൃഷ്ണകുമാർ, വി.എൻ.ജയകുമാർ തുടങ്ങിയവർ സംബന്ധിച്ചു. കലാകാരൻമാരുടെ സംഘടനയായ ആശയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ജോൺ ഫെർണാണ്ടസ് എം.എൽ.എ, പള്ളുരുത്തി സുബൈർ, കൊച്ചിൻ ബാബു, ഐ.ടി.ജോസഫ്, പീറ്റർ ജോസ്, കെ.വി.സാബു, കെ.എം.ധർമ്മൻ തുടങ്ങിയവർ പങ്കെടുത്തു.