കളമശേരി: ഫാക്ട് എംപ്ലോയീസ് കോ- ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ പദ്ധതിയുടെ ഉദ്ഘാടനം ഫാക്ട് ടെക്നിക്കൽ ഡയറക്ടർ കേശവൻ നമ്പൂരി നിർവഹിച്ചു. ഏലൂർ നഗരസഭയിലെ 31 വാർഡുകളിൽ നിന്നും കഷ്ടതയനുഭവിക്കുന്ന അർഹതയുള്ള കുടുംബങ്ങൾക്ക് ധനസഹായവും പലവ്യഞ്ജന കിറ്റും വിതരണം ചെയ്തു. വാർഡ് 21 ലെ ഒരു കുടുംബത്തിന് ഒരു വർഷത്തേക്ക് മരുന്നും ഭക്ഷണവും നൽകും.
ചടങ്ങിൽ കെ.വി.ബാലകൃഷ്ണൻ, മോഹൻകുമാർ, അജിത് , മണിക്കുട്ടൻ, കെ.ചന്ദ്രൻ പിള്ള , ഏ.ഡി.സുജിൽ, പി.എം. ഷറഫുദ്ദീൻ, ശ്രീകുമാർ , ബീന തുടങ്ങിയവർ സംസാരിച്ചു. നഗരസഭാ കൗൺസിലർമാർ, ഉദ്യോഗസ്ഥർ, സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ രാഷ്ട്രീയ ട്രേഡ് യൂണിയൻ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.