മൂവാറ്റുപുഴ: തിരഞ്ഞെടുപ്പ് പോരാട്ടം കഴിഞ്ഞിട്ടും തിരക്കൊഴിയാതെ യു.ഡി.എഫ് സ്ഥാനാർത്ഥി ഡോ. മാത്യു കുഴൽനാടൻ. പ്രചാരണ സമയങ്ങളിൽ എത്താൻ കഴിയാതിരുന്ന വിവാഹവീടുകളും മരണവീടുകളും ഇന്നലെ സന്ദർശിച്ചു. ചികിത്സ കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന പ്രവർത്തകരെ വീടുകളിലെത്തി കണ്ടു. മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ മുന്നണി നേതാക്കളുമായി ചർച്ച നടത്തി. വാളകത്ത് സി.പി.എം അക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന യൂത്ത് കോൺഗ്രസ് നേതാവ് എബി പൊങ്ങണത്തെ ആശുപത്രിയിലെത്തി സന്ദർശിച്ചു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.