കൊച്ചി: കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ കീഴിലുള്ള ഫീൽഡ് ഔട്ട് ബ്യൂറോ എറണാകുളവും ഐ.സി.ഡി.എസ് ഇടപ്പള്ളി മെയിനും സംയുക്തമായി കൊവിഡ് വാക്‌സിനേഷനെക്കുറിച്ച് വെബിനാർ സംഘടിപ്പിച്ചു. അന്താരാഷ്ട്ര ആരോഗ്യ ദിനത്തോടനുബന്ധിച്ച് നടത്തിയ വെബിനാറിൽ ഇന്ത്യൻ നാച്ചുറോപതി ആൻഡ് യോഗ ഗ്രാഡ്വേ​റ്റ്‌സ് മെഡിക്കൽ അസോസിയേഷൻ കേരള ചാപ്റ്റർ സെന്റർ സോൺ സെക്രട്ടറി ഡോ. വിഷ്ണു മോഹൻ ക്ലാസെടുത്തു. കൊവിഡിന്റെ രണ്ടാം വരവിൽ ജനങ്ങൾ കൂടുതൽ ജാഗരൂകരായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. വാക്‌സിനേഷൻ എടുക്കുന്നതോടൊപ്പം കൊവിഡ് പ്രോട്ടോക്കോളും പാലിക്കണം. ജീവിത ശൈലിയിലൂടെയും ഭക്ഷണക്രമത്തിലൂടെയും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനെ കുറിച്ചും വിശദീകരിച്ചു. ഫീൽഡ് എക്‌സിബിഷൻ ഓഫീസർ പൊന്നുമോൻ സി.ഡി, പി.ഒ ബിന്ദു മോൾ എന്നിവർ സംസാരിച്ചു.