പെരുമ്പാവൂർ: വല്ലം ആയത്തുപടിയിൽ ഗുണ്ടാവിളയാട്ടം. ആയത്തുപടി സ്വദേശികളായ മൂലൻ വീട്ടിൽ സെബിയെയും ജോൺസനെയും കാറിലെത്തിയ ഒരു സംഘം ക്രൂരമായി മർദ്ദിച്ച് അവശനാക്കുകയും സെബിയുടെ കട പൂർണമായി അടിച്ചു തകർക്കുകയും ചെയ്തു. കോടനാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.