ആലുവ: വിരമിച്ച അറബി അദ്ധ്യാപകരുടെ സംസ്ഥാന സംഗമം റിട്ട. അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ പത്തിന് സീനിയർ വൈസ് പ്രസിഡന്റ് പി.കെ.എം. അബ്ദുൽ മജീദ് മദനി ഉദ്ഘാടനം ചെയ്യും. അബ്ദുല്ല കരുവാരക്കുണ്ട് അദ്ധ്യക്ഷത വഹിക്കും. 11.30ന് നടക്കുന്ന പൊതുസമ്മേളനം ജസ്റ്റിസ് സി.കെ.അബ്ദുൽ റഹീം ഉദ്ഘാടനം ചെയ്യും. എം. സ്വലാഹുദ്ദീൻ മദനി അദ്ധ്യക്ഷത വഹിക്കും. എച്ച്.ഇ. മുഹമ്മദ് ബാബുസേട്ട് മുഖ്യാതിഥിയായിരിക്കും. സി.എം. മൗലവി ആലുവ മുഖ്യപ്രഭാഷണം നടത്തും. വൈകിട്ട് സമാപനസമ്മേളനം സെക്രട്ടറി കെ. മോയിൻകുട്ടി ഉദ്ഘാടനം ചെയ്യും.