പെരുമ്പാവൂർ: തിരഞ്ഞെടുപ്പ് ദിനത്തിൽ വിവിധ പാർട്ടികൾ സ്ഥാപിച്ച പ്രചാരണസാമഗ്രികൾ വഴിയിൽ തന്നെ ഉപേക്ഷിച്ചത് ജനജീവിതത്തെ ബാധിക്കുന്നു. ഒക്കൽ കവലയിൽ ഇത്തരത്തിൽ പശ ഉപയോഗിച്ച് ഒട്ടിച്ചും കെട്ടിത്തൂക്കിയും പതിപ്പിച്ചതുമായ കൊടി തോരണങ്ങളാണ് യാത്രക്കാരെ വിഷമിപ്പിക്കുന്നത്. റോഡിലൂടെ തോരണങ്ങളും പോസ്റ്ററുകളും പറന്നുനടക്കുകയാണ്. ഇത് വാഹനങ്ങളുടെ കാഴ്ചമറക്കുന്നതായും നാട്ടുകാർ പറയുന്നു. ഇവ അടിയന്തരമായി നീക്കം ചെയ്യണമെന്നാണ് യാത്രക്കാരുടെ ആവശ്യം.