പെരുമ്പാവൂർ: എസ്.എസ്.എൽ.സി പരീക്ഷകൾക്ക് മുന്നൊരുക്കമായി ഒക്കൽ പഞ്ചായത്തിലെ സ്കൂളുകളിൽ ആഡംസ് യുണൈറ്റഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അണുനശീകരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് മനോജ് തോട്ടപ്പിള്ളി, വാർഡ് മെമ്പർ മിഥുൻ ടി.എൻ, ക്ലബ് ഭാരവാഹികളായ ജിബി തോമസ്, ലിജോ ഔസേപ്പച്ചൻ, സിനോബേബി, ജീസൺ, രഞ്ജിൽ, ഷിനോ എന്നിവർ നേതൃത്വം നൽകി.