കൊച്ചി: ഛത്തീസ്ഘട്ടിലെ ബിജാപൂരിൽ മാവോവാദികളുടെ ആക്രമണത്തിൽ വീരചരമം പ്രാപിച്ച സൈനികർക്ക് അഖില ഭാരതീയ പൂർവ സൈനിക് സേവാ പരിഷത്ത് ചിരാതുകൾ തെളിച്ച് ശ്രദ്ധാഞ്ജലി അർപ്പിച്ചു. തൃപ്പൂണിത്തുറ സ്റ്റാച്യു ജംഗ്ഷനിൽ നടന്ന ചടങ്ങിൽ സംസ്ഥാന സെക്രട്ടറി എസ്. സഞ്ജയൻ,ഡി. രംഗനാഥൻ, വിമൽ കുമാർ എന്നിവർ പങ്കെടുത്തു.