തോപ്പുംപടി: വോട്ടർമാരോട് നന്ദി പറഞ്ഞ് കൊച്ചി മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി സി.ജി.രാജഗോപാൽ മടങ്ങി.ഇന്നലെ രാവിലെ ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി പ്രദേശങ്ങളിൽ എത്തി വോട്ടർമാരോട് നന്ദി പറഞ്ഞു. തുടർന്ന് തീരദേശ മേഖലയായ ചെല്ലാനത്തും എത്തി നന്ദി അറിയിച്ചു.പിന്നീട് സൗദി മാനാശേരി ഭാഗത്തെ ഫിഷിംഗ് ഗ്യാപ്പിൽ എത്തി കടലമ്മയെ വണങ്ങി. എൻ.എസ്.സുമേഷ്, ശിവദത്തൻപുളിക്കൽ, ആന്റണി ലെയ്സൺ, വേണുഗോപാൽ പൈ തുടങ്ങിയവർ രാജഗോപാലിനൊപ്പം ഉണ്ടായിരുന്നു.