കാലടി: കേരള സ്‌റ്റേറ്റ് 39ാമത് ജൂഡോ ചാമ്പ്യൻഷിപ്പിൽ സബ് ജൂനിയർ വിഭാഗത്തിൽ ആദിത്യൻ എറണാകുളം ജില്ലയ്ക്കുവേണ്ടി ഗോൾഡ് മെഡൽ നേടി. മറ്റൂർ ഈട്ടുങ്ങപ്പടി വീട്ടിൽ സതീഷ്, ഷിജ ദമ്പതികളുടെ മകനാണ് കാലടി ബ്രഹ്മാനന്ദോദയം സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ആദിത്യൻ. കാലടി ശ്രീശങ്കര സ്‌പോർട്‌സ് അക്കാഡമിയിൽ ജെ.ആർ രാജേഷിന്റെയും മാർട്ടിൻ ബെന്നിയുടെയും ശിക്ഷണത്തിൽ പ്രാക്ടീസ് ചെയ്തുവരുന്നു.