photo
വിജ്ഞാന വർദ്ധിനി സഭ ചെറായി ഗൗരീശ്വരം ക്ഷേത്രത്തിലെ ഗുരുദേവപ്രതിഷ്ഠാദിനത്തിൽ ശിവഗിരിമഠം സ്വാമി ബ്രഹ്മസ്വരൂപാനന്ദ ഗുരുപൂജ നടത്തുന്നു

വൈപ്പിൻ: വിജ്ഞാനവർദ്ധിനിസഭ ചെറായി ഗൗരീശ്വരം ക്ഷേത്രത്തിലെ ഗുരുദേവ പ്രർത്ഥനാലയത്തിൽ ഗുരുദേവന്റെ 41-ാം പ്രതിഷ്ഠാദിനം ആചരിച്ചു. ശിവഗിരിമഠം സ്വാമി ബ്രഹ്മസ്വരൂപാനന്ദയുടെയും ക്ഷേത്രം മേൽശാന്തി എം.ജി. രാമചന്ദ്രന്റെയും കാർമ്മികത്വത്തിൽ ഗുരുപൂജ നടത്തി. ഗുരുദേവദർശനം പഠിച്ച് പുതിയതുലമുറയിലേക്ക് പകർന്ന് നൽകണമെന്ന് സ്വാമി അനുഗ്രഹ പ്രഭാഷണത്തിൽ പറഞ്ഞു. സഭാ ഭാരവാഹികളായ പ്രസിഡന്റ് ഇ.കെ. ഭാഗ്യനാഥൻ, സെക്രട്ടറി എ.എ. മുരുകാനന്ദൻ, ഖജാൻജി കെ.സി. സുധീഷ് എന്നിവർ നേതൃത്വംനൽകി.