ആലുവ: തിരുവാലൂർ മഹാദേവക്ഷേത്രത്തിൽ ഉത്സവത്തിന് തന്ത്രി വേഴപ്പറമ്പ് മനക്കൽ ദാമോദരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ കൊടിയേറി. ഏപ്രിൽ 11ന് ചെറിയവിളക്കും 12ന് വലിയവിളക്കും നടത്തും. പുതുപ്പള്ളി കേശവൻ, ഊക്കൻസ് കുഞ്ചു എന്നീ ആനകൾ വലിയവിളക്കിന് തിടമ്പേറ്റും. 13നാണ് ആറാട്ട്. കൊവിഡ് മാനദണ്ഡങ്ങളുള്ളതിനാൽ ആലുവ പുഴയിൽ നിന്ന് ആറാട്ട് മടങ്ങിവരുമ്പോൾ വീടുകളിൽ നിന്ന് പറകൾ സ്വീകരിക്കില്ലെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.