കൊച്ചി: ചിത്ര, ശില്പ പ്രദർശനങ്ങൾക്കായി ഇടപ്പള്ളി കൂനംതൈ ഉണിച്ചിറ സ്‌ട്രീറ്റ് സ്റ്റോറിൽ കഫേ ആർട്ട് ഗാലറി ഇന്ന് (വ്യാഴം) പ്രവർത്തനം ആരംഭിക്കും. വൈകിട്ട് നാലിന് നടനും സംവിധായകനുമായ ലാൽ ഉദ്ഘാടനം നിർവഹിക്കും. ലളിതകല അക്കാഡമി മുൻ സെക്രട്ടറി സത്യപാൽ, ദ്രാവിഡ ആർട്ട് ഗാലറി എം.ഡി ഷിഹാബ്, നിഷാന്ത്, ശില്പി ഉണ്ണിശങ്കർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.