അങ്കമാലി: വോട്ടിംഗ് കഴിഞ്ഞെങ്കിലും മുന്നണികൾക്ക് ഉറക്കമില്ല. കൂട്ടിയും കിഴിച്ചും നോക്കിയിട്ടും സമഗ്രചിത്രം വ്യക്തമാക്കാനാകുന്നില്ല. 2016ലെ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ 82.98 ശതമാനം പോളിംഗ് നടന്നപ്പോൾ ഇത്തവണ 76.11 ശതമാനമാണ് പോളിംഗ്. പോളിംഗ് ശതമാനത്തിന്റെ കുറവ് എങ്ങനെ ബാധിക്കുമെന്നതാണ് മുന്നണികളെ കുഴക്കുന്നത്.

യു.ഡി.എഫിന് ഏറെ വേരുറപ്പുള്ള മണ്ഡലത്തിൽ പോളിംഗ് ശതമാനം കുറഞ്ഞത് അവരെ ആശങ്കപ്പെടുത്തുന്നുണ്ട്. എങ്കിലും മികച്ച ഭൂരിപക്ഷത്തിൽ റോജി എം. ജോൺ വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണവർ.

എൽ.ഡി.എഫ് ക്യാമ്പാകട്ടെ ശേഖരിച്ച കണക്കനുസരിച്ച് ഇടതുസ്ഥാനാർത്ഥി ജോസ് തെറ്റയിൽ വിജയിക്കുമെന്ന പ്രതീക്ഷയിലാണ്.

കഴിഞ്ഞ തവണത്തേക്കാൾ ഇരട്ടിയിലേറെ വോട്ടുലഭിക്കുമെന്ന പ്രതീക്ഷയിലാണ് എൻ.ഡി.എ നേതാക്കൾ.