കളമശേരി: കൈമെയ് മറന്നു രംഗത്തിറങ്ങിയ പ്രവർത്തകർക്ക് നന്ദി പറഞ്ഞും തിരഞ്ഞെടുപ്പ് വിലയിരുത്തിയും

എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.രാജീവ്. തുടർന്ന് ഒരു മണിക്കൂറോളം തിരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികൾ നീക്കം ചെയ്യാൻ പ്രവർത്തകരോടൊപ്പം കൂടി. പേപ്പർ നിർമിത സാമഗ്രികൾ റീസൈക്കിളിംഗിനും കത്തിക്കാനും മാറ്റി. ബോർഡുകൾ പുനരുപയോഗത്തിനെടുക്കും. ചുവരെഴുത്തുകളെല്ലാം മായ്ച്ച് വീണ്ടും വൈറ്റ് വാഷ് ചെയ്തു നൽകും. ഈ പ്രവർത്തനങ്ങൾ ഉറപ്പുവരുത്തിയ ശേഷം മൊത്തം ജില്ലയിലെ തിരഞ്ഞെടുപ്പ് സാദ്ധ്യതകൾ വിലയിരുത്താൻ ജില്ലാ കമ്മിറ്റി ഓഫീസും സന്ദർശിച്ചു.