തൃക്കാക്കര: മുസ്‌ലിം ലീഗ് ജില്ലാ പ്രവർത്തക കൺവെൻഷനും ജില്ലയിൽ വിവിധ തദ്ദേശ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് സ്വീകരണവും ഇന്ന് ഉച്ചകഴിഞ്ഞ് 3ന് തൃക്കാക്കര മുനിസിപ്പൽ കമ്യൂണിറ്റി ഹാളിൽ നടക്കും. മുസ്‌ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം ജനപ്രതിനിധികൾക്ക് ഉപഹാരം നൽകും. ജില്ലാ പ്രസിഡന്റ് കെ.എം അബ്ദുൾ മജീദിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന കൺവെൻഷനിൽ എംഎൽഎമാരായ വി.കെ ഇബ്രാഹിംകുഞ്ഞ്, ടി.എ അഹമ്മദ് കബീർ തുടങ്ങിയവർ പ്രസംഗിക്കും. ജില്ലാ, നിയോജക മണ്ഡലം, പഞ്ചായത്ത് കൗൺസിൽ അംഗങ്ങൾ പങ്കെടുക്കണമെന്ന് ജില്ലാ ജനറൽ സെക്രട്ടറി ഹംസ പാറക്കാട്ട് അറിയിച്ചു.