aravind

നെടുമ്പാശേരി: പെരിയാറിൻെറ കൈവഴിയായ ചെങ്ങമനാട് കോയിക്കൽക്കടവിൽ കൂട്ടുകാരൊത്ത് കുളിക്കുന്നതിനിടെ വിദ്യാർത്ഥി പുഴയിൽ മുങ്ങി മരിച്ചു. ചെങ്ങമനാട് മുനിക്കൽ ഗുഹാലയക്ഷേത്രത്തിന് സമീപം കേളമംഗലത്ത് വീട്ടിൽ രതീഷിൻെറയും ശാലിനിയുടെയും ഏകമകൻ അരവിന്ദാണ് (14) മരിച്ചത്.

ഇന്നലെ വൈകിട്ട് 3.45ഓടെയാണ് സംഭവം. അങ്കമാലി മേയ്ക്കാട് വിദ്യാധിരാജ വിദ്യാഭവൻ സ്‌കൂൾ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ്. കെട്ടിക്കിടക്കുന്ന മാലിന്യം ഒഴുക്കി കളയാൻ കഴിഞ്ഞ ദിവസങ്ങളിൽ ഡാമിൽ നിന്ന് ശക്തമായ തോതിൽ വെള്ളം തുറന്ന് വിട്ടിരുന്നു. ഇതത്തേുടർന്ന് കോയിക്കൽക്കടവ് പുഴയിൽ ജലനിരപ്പ് ഉയർന്നിരുന്നു. ഇക്കാര്യം കുട്ടികൾക്ക് അറിയില്ലായിരുന്നു. അതിനിടെയാണ് കൂടുതൽ നീന്തൽ വശമില്ലാത്ത അരവിന്ദ് അപകടത്തിൽപ്പെട്ടത്. കൂട്ടുകാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അപകട വിവരം അറിഞ്ഞ് സമീപം താമസിക്കുന്ന കെ.എസ്.ആർ.ടി.സി ഡ്രൈവർ കെ.എസ്. അയ്യപ്പൻെറ നേതൃത്വത്തിൽ നാട്ടുകാരത്തെി അരവിന്ദിനെ കരയ്‌ക്കെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അങ്കമാലി താലൂക്കാശുപത്രിയിൽ ഇന്ന് പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.