നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ കരാർ ജീവനക്കാരൻ ജോലിക്കിടെ കുഴഞ്ഞു വീണു മരിച്ചു. പറവൂർ കരുമാലൂർ കടവിൽപ്പറമ്പിൽ പരേതനായ കുഞ്ഞപ്പന്റെ മകൻ കെ.കെ. ലതീഷ് (42) ആണ് മരിച്ചത്. വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാൻഡ്ലിംഗ് കമ്പനിയായ ബി.ഡബ്ലിയു.എഫ്.എസ് ജീവനക്കാരനാണ്. ഇന്ന് സംസ്‌കാരം നടത്തും. മാതാവ്: ലളിത. ഭാര്യ: വിബിഷ.