മൂവാറ്റുപുഴ: വോട്ടെടുപ്പ് കഴിഞ്ഞെങ്കിലും എൽദോ എബ്രഹാം തിരക്കിലാണ്. എൽ.ഡി.എഫ് നേതാക്കളെയും പ്രവർത്തകരെയും കണ്ടും ഫോണിൽ വിളിച്ചും വിജയിക്കുമെന്ന ആത്മവിശ്വാസം പങ്കിട്ടു. രാവിലെ എൽ.ഡി.എഫ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെത്തി. നേതാക്കളുമായി ചർച്ച നടത്തി. സ്വന്തം നാടായ തൃക്കളത്തൂരും കോട്ടയം പാമ്പാടിയിലും ആയവന പഞ്ചായത്തിലും മരണവീടുകൾ സന്ദർശിച്ചു.