1
മട്ടാഞ്ചേരി പുതിയ റോഡിലെ തിരഞ്ഞെടുപ്പ് സാമഗ്രികൾ നീക്കം ചെയ്യുന്ന സ്ഥാനാർത്ഥി കെ.ജെ. മാക്സിയും അണികളും

തോപ്പുംപടി: പോളിംഗ് കഴിഞ്ഞ പിറ്റേ ദിവസം തന്നെ ഹരിത ചട്ടം പാലിച്ച് സ്ഥാനാർത്ഥിയും അണികളും പ്രചാരണ സാമഗ്രികൾ നീക്കം ചെയ്യാൻ തുടങ്ങി. കൊച്ചി മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.ജെ. മാക്സിയും അണികളുമാണ് ഇന്നലെ രംഗത്തിറങ്ങിയത്. തന്റെ പോസ്റ്ററുകൾ, ബാനറുകൾ, തോരണങ്ങൾ, ബോർഡുകൾ തുടങ്ങിയ സാമഗ്രികളാണ് നീക്കം ചെയ്തു തുടങ്ങിയത്. ആദ്യ ഘട്ടമെന്ന നിലയിൽ മട്ടാഞ്ചേരിയിലെ പുതിയ റോഡ് ജംഗ്ഷനിലെ സാമഗ്രികളാണ് നീക്കം ചെയ്തത്. വരും ദിവസങ്ങളിൽ ബൂത്തടിസ്ഥാനത്തിൽ സാമഗ്രികൾ നീക്കം ചെയ്യുമെന്നും സ്ഥാനാർത്ഥി പറഞ്ഞു. കെ.എം.റിയാദ്, കെ.എ.എഡ്വിൻ, എം.ഉമ്മർ, പി.എ.ഖാലിദ്, എം.എ. താഹ, പി.എം.ഇസ്മുദ്ദീൻ തുടങ്ങിയവർ സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നു.