കൊച്ചി: വിദേശത്തിനിന്നും ഇതര സംസ്ഥാനത്ത് നിന്നുമെത്തിയ 15 പേരുൾപ്പെടെ ജില്ലയിൽ ഇന്നലെ 504 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. 488 പേർക്ക് സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. രോഗവ്യാപനസാദ്ധ്യതയുള്ള 1795 പേരെ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇതോടെ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ ആകെ എണ്ണം 14155 ആയി. നിരീക്ഷണ കാലയളവ് അവസാനിച്ച 925 പേരെ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. ജില്ലയിലെ സർക്കാർ സ്വകാര്യ ലാബുകളിൽ പരിശോധനക്ക് ആയച്ചിട്ടുള്ള 11358 സാമ്പിളുകളുടെ ഫലം ലഭ്യമാകാനുണ്ട്.