മൂവാറ്റുപുഴ: ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലെനിയം മില്യനെയർ ലോട്ടറി നറുക്കെടുപ്പിൽ മൂവാറ്റുപുഴ സ്വദേശിക്ക് ഏഴു കോടിയിലേറെ രൂപയുടെ സമ്മാനം.പെരിങ്ങഴ ചേറ്റൂർ ജോർജ് തോമസാണ് കഴിഞ്ഞദിവസം ദുബായ് ഇന്റർനാഷണൽ എയർപോർട്ടിൽ നടന്ന നറുക്കെടുപ്പിൽ വിജയിച്ച് 10ലക്ഷം യു.എസ് ഡോളർ നേടിയത്.
ജോർജ് കഴിഞ്ഞ മാർച്ച് 14 ഇന് എടുത്ത 355 സീരിസിലെ 2016എന്ന ടിക്കററ്റിനാണ് സമ്മാനം. ഏഴ് വർഷമായി കുടുംബാംഗങ്ങളോടൊപ്പം ഷാർജയിൽ താമസിക്കുന്ന 43കാരനായ ജോർജ് ദുബായ് വിമാനത്താവളത്തിൽ സപ്ളൈ ചെയിൻ ആൻഡ് ലോജിസ്റ്റിക്സ് വിഭാഗത്തിൽ സൂപ്പർവൈസറാണ്.