കളമശേരി: എൻ.ഡി.എ സ്ഥാനാർത്ഥി പി.എസ്.ജയരാജ് രാപ്പകൽ തന്നോടൊപ്പം സജീവമായിരുന്ന പ്രവർത്തകരെയും തന്റെ നാട്ടുകാരെയും കണ്ട് നന്ദി പറഞ്ഞു. തുടർന്ന് വഴിയരികിൽ സ്ഥാപിച്ചിരുന്ന ബോർഡുകൾ, പോസ്റ്ററുകൾ തുടങ്ങിയവ നീക്കം ചെയ്യാൻ പ്രവർത്തകരോടൊപ്പം രംഗത്തിറങ്ങി. ചുവരെഴുത്തുകൾ മായ്ച്ച് പൂർവസ്ഥിതിയിലാക്കുകയും ചെയ്തു. നല്ല മത്സരം കാഴ്ചവയ്ക്കാൻ കഴിഞ്ഞെന്നാണ് വിശ്വാസമെന്നും പറഞ്ഞു.