video
കാളി നാടകം മെഗാ തിരുവാതിര വീഡിയോ പ്രകാശനം വെള്ളാപ്പള്ളി നടേശൻ നിർവഹിക്കുന്നു

കൊച്ചി: എസ്.എൻ.ഡി.പി യോഗം തൃക്കാക്കര സൗത്ത് ശാഖയുടെ സുവർണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് മേയ് 9 ന് വനിതാ സംഘം സംഘടിപ്പിക്കുന്ന ഗുരുദേവകൃതിയായ കാളി നാടകം മെഗാ തിരുവാതിരയുടെ വീഡിയോ പ്രകാശനം യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിച്ചു.

കണയന്നൂർ യൂണിയൻ കൺവീനർ എം.ഡി. അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു. ശാഖാ പ്രസിഡന്റ് ഉണ്ണി കാക്കനാട്, സെക്രട്ടറി വിനീസ് ചിറക്കപ്പടി, വൈസ് പ്രസിഡന്റ് കെ.എൻ. രാജൻ, വനിതാ സംഘം പ്രസിഡന്റ് മിനി അനിൽകുമാർ, സെക്രട്ടറി പ്രസന്ന സുരേഷ്, ശാഖാ ഭാരവാഹികളായ സജീഷ് സിദ്ധാർത്ഥൻ, അഭിലാഷ് മാണികുളങ്ങര, എം.എം. മഹേഷ്, പുഷ്പരാജ്, റെജി രാജൻ, യൂത്ത് മൂവ്‌മെന്റ് നേതാക്കന്മാരായ ഷാൽവി ചിറക്കപ്പടി, പ്രശാന്ത് അമ്പാടി എന്നിവർ നേതൃത്വം വഹിച്ചു. മെഗാ തിരുവാതിര കോ ഓർഡിനേ​റ്റർ രാജി ഡിജു പങ്കെടുത്തു.