കൊച്ചി: എറണാകുളം മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി പദ്മജ എസ്. മേനോൻ മഹിളാ പ്രവർത്തകരോടൊപ്പം തന്റെ പേരിലുള്ള ചുമരെഴുത്തുകളിൽ വെള്ളപൂശി. പ്രധാനമന്ത്രി മുന്നോട്ടുവയ്ക്കുന്ന സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായാണ് ചുമരുകൾ പൂർവസ്ഥിതിയിൽ എത്തിക്കുന്നതെന്ന് അവർ പറഞ്ഞു .
കോർപ്പറേഷൻ കൗൺസിലർ സുധ ദിലീപ്, മണ്ഡലം വൈസ് പ്രസിഡന്റ് ആശാകുമാരി, മഹിളാമോർച്ച ജില്ലാ കമ്മിറ്റി അംഗം ബനുശ്രീ, വൈപ്പിൻ മണ്ഡലം പ്രസിഡന്റ് ട്രീസ സുശീർ, വിജയലക്ഷ്‌മി, അൻസു അജിത്ത്, സുമതി നാരായണൻ, ദിവ്യ കമ്മത്, സുമ കെ.എസ് തുടങ്ങിയവർ നേതൃത്വം നൽകി.