കൊച്ചി: ഗ്ളേഷ്യർ റിസർച്ച് ഫൗണ്ടേഷൻ ഗ്ലോബൽ മാനേജ്‌മെന്റ് കൗൺസിലിന്റെ ആദർശ് വിദ്യാസരസ്വതി ദേശീയ പുരസ്‌കാരം മഹാരാജാസ് കോളേജ് ഹിന്ദി വിഭാഗം അദ്ധ്യാപിക ഡോ. എ.കെ. ബിന്ദു (42)വിന് ലഭിച്ചു. എ.കെ.ജി.സി.ടി മഹാരാജാസ് കോളേജ് യൂണിറ്റ് പ്രസിഡന്റാണ്. എൽ ആൻഡ് ടിയിൽ അസിസ്റ്റന്റ് അക്കൗണ്ടന്റായ ഉദയംപേരൂർ പുതുശ്ശേരി പുത്തൻപുരയിൽ ആർ. രാജേഷിന്റെ ഭാര്യയാണ്. ശിവാനി, ശ്രീപാത് എന്നിവർ മക്കളാണ്.