കൊച്ചി: ആസ്റ്റർ മെഡ്‌സിറ്റിയുടെ മൊബൈൽ കൊവിഡ് വാക്‌സിനേഷൻ യൂണിറ്റ് ഫെഡറൽ ബാങ്ക് ആസ്ഥാനത്തെ 110 ജീവനക്കാർക്ക് നൽകി പ്രവർത്തനം ആരംഭിച്ചു. 250 രൂപയാണ് വാക്‌സിനേഷന്റെ ഒരു ഡോസിന്റെ വില.
ഒരു വാനും ആംബുലൻസും അടങ്ങുന്നതാണ് യൂണിറ്റ്. കൊച്ചി കോർപ്പറേഷൻ പരിധിയിലും ആശുപത്രിയുടെ 20 കിലോമീറ്റർ ചുറ്റളവിലും സേവനം ലഭിക്കും. വിവരങ്ങൾക്ക്: 8111998140