covid-vacine
ബിനാനിപുരം പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഉളിയന്നൂർ ഗവ. എൽ.പി സ്‌കൂളിൽ നടന്ന കൊവിഡ് വാക്‌സിനേഷൻ ക്യാമ്പ്

ആലുവ: ബിനാനിപുരം പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കൊവിഡ് വാക്‌സിനേഷൻ മെഗാക്യാമ്പുകൾ ആരംഭിച്ചു. ഉളിയന്നൂർ ഗവ. എൽ.പി സ്‌കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം സിയാദ് പറമ്പോടത്ത് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് രാജലക്ഷ്മി, വാർഡ് അംഗങ്ങളായ റമീന അബ്ദുൽ ജബ്ബാർ, ശിവൻ, ഡോ. സ്റ്റെഫി സെബാസ്റ്റിൻ, അസ്ലി ജോർജ്, ബിജു, റെജി മാത്യു, രശ്മി, ആശമോൾ, റംല മാഹിൻ, ഷീല സുബ്രഹ്മണ്യൻ, മോളി എന്നിവർ പങ്കെടുത്തു.