ആലുവ: ബാങ്ക് കവലയിൽ വൈദ്യുതി പോസ്റ്റിലെ എ.ബി.സി (ഏരിയൽ ബഞ്ച്ഡ് കേബിൾ) ബോക്‌സിന് തീപിടിച്ചു. നൂർ പോയിന്റിന് സമീപം ഇന്നലെ രാവിലെ 10.45നാണ് സംഭവം. ഉടൻ ആലുവ ഫയർഫോഴ്‌സെത്തി തീ അണച്ചതിനാൽ മറ്റ് ഭാഗങ്ങളിലേക്ക് പടർന്നില്ല. തീ അണക്കാൻ ഫയർ ഫോഴ്‌സ് അസി. സ്റ്റേഷൻ ഓഫീസർ ഡി. അനിൽകുമാർ, സീനിയർ ഫയർഓഫീസർ എ.ടി. സുരേഷ്, ഫയർ ഓഫീസർമാരായ സന്തോഷ്‌കുമാർ, രാഹുൽദാസ്, അനന്തലാൽ, കെ.വി. ബേബി എന്നിവർ നേതൃത്വം നൽകി.