hormy

കൊച്ചി: പ്രതിരോധനിരയിലെ യുവതാരം ഹോർമിപാം റുവ കരാർ കേരള ബ്ലാസ്റ്റേഴ്‌സ് ടീമുമായി മൂന്നു വർഷത്തേയ്ക്ക് കരാർ ഒപ്പിട്ടു. മണിപ്പൂർ സോംഡാൽ സ്വദേശിയായ 20 കാരൻ ഹോർമിപാം 2019-20 സീസണിൽ ഇന്ത്യൻ ആരോസിന്റെ പ്രധാന താരമായിരുന്നു.

2017ൽ ഇംഫാലിലെ സ്‌പോർട്‌സ് അതോറിറ്റി ഒഫ് ഇന്ത്യ (സായ്) അക്കാഡമിയിൽ ചേർന്നാണ് തുടക്കം. 2018 ൽ പഞ്ചാബ് എഫ്‌.സിയുടെ അണ്ടർ18 ടീമിന്റെ ഭാഗമായിരിക്കെ, ഇന്ത്യൻ അണ്ടർ 18 ടീമിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2019 ൽ നേപ്പാളിൽ നടന്ന സാഫ് അണ്ടർ 18 ചാമ്പ്യൻഷിപ്പ് നേടിയ ഇന്ത്യൻ ടീമിലും അംഗമായിരുന്നു.

കഴിഞ്ഞ സീസണിൽ ഹോർമിപാം ഇന്ത്യൻ ആരോസിനായി 14 മത്സരങ്ങളിൽ പ്രതിരോധനിരയിൽ കളിച്ചു. ഐ ലീഗിന്റെ ഈ സീസണിൽ പഞ്ചാബ് എഫ്‌.സിയ്ക്കായി 9 മത്സരങ്ങളിൽ ബൂട്ടുകെട്ടി. ബ്ലാസ്‌റ്റേഴ്‌സിൽ ചേരുന്നത് ആവേശത്തോടെയാണെന്ന് ഹോർമിപാം പറഞ്ഞു.