ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് ബെൽസ് ഫാർമസിയും ട്രൂ ബെൽ ഗ്രൂപ്പും ചേർന്ന് എറണാകുളം ജനറൽ ആശുപത്രിയിലെ പാലിയേറ്റീവ് കെയറിലേക്ക് നൽകിയ സൗജന്യ മെഡിക്കൽ ഉപകരണങ്ങൾ ജില്ലാ കളക്ടർ എസ് സുഹാസ് പാലിയേറ്റീവ് കെയർ ഡിപ്പാർട്ട്‌മെന്റിലെ വിപിൻ പോളിന് കൈമാറുന്നു. ബെൽസ് ഡയറക്ടർമാരായ സജീവ് വിജയൻ, സോണി വർഗ്ഗീസ് എന്നിവർ സമീപം
കൊച്ചി: ലോകാരോഗ്യദിനാഘോഷത്തിന്റെ ഭാഗമായി ജനറൽ ആശുപത്രിയിലെ പാലിയേറ്റീവ് കെയറിലേക്ക് ബെൽസ് നൽകിയ സൗജന്യ മെഡിക്കൽ ഉപകരണങ്ങൾ ജില്ലാ കളക്ടർ എസ്. സുഹാസ് കൈമാറി. ട്രൂബെൽ ഡയറക്ടർ സോണി വർഗീസ്, ഡയറക്ടർമാരായ സജീവ് വിജയൻ, സോണി വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.