praveen
പൊലീസ് വാഹനമിടിച്ച രണ്ടു യുവാക്കളുടെ ജീവിതം പ്രതിസന്ധിയിൽ

കളമശേരി: പൊലീസിന്റെ അശ്രദ്ധയും അനാസ്ഥയും രണ്ടു യുവാക്കളുടെ ജീവിതം തകർത്തു. സംഭവം നടന്ന് രണ്ടാഴ്ചയായിട്ടും പൊലീസ് തിരിഞ്ഞു നോക്കിയില്ലെന്ന് പരാതി. ഇൻഡിക്കേറ്റർ പ്രവർത്തിപ്പിക്കാതെ പൊലീസിന്റെ വാൻ പെട്ടെന്ന് ഇടത്തോട്ട് തിരിച്ചപ്പോൾ തൊട്ടു പുറകിൽ സഞ്ചരിച്ചിരുന്ന ബൈക്ക് വാനിലേക്ക് ഇടിച്ചുകയറുകയും ബൈക്കിലുണ്ടായിരുന്ന രണ്ടു പേർക്കും ഗുരുതരമായി പരുക്കേൽക്കുകയും ചെയ്യുകയായിരുന്നു. കഴിഞ്ഞ മാർച്ച് 25ന് ചേർത്തല അർത്തുങ്കൽ പള്ളി ബീച്ച് റോഡിനു സമീപം വച്ചായിരുന്നു അപകടം. കളമശേരി വട്ടേക്കുന്നം തുണ്ടിപറമ്പ് വീട്ടിൽ പ്രവീൺ (36) എറണാകുളം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇടത്തേകാലിന്റെ എല്ല് ഒടിയുകയും മാംസം അടർന്നു പോകുകയും മസിലുകൾ നശിക്കുകയും ചെയ്തു. ശസത്രക്രിയ ഉൾപ്പെടെയുള്ള ചികിത്സയ്ക്ക് ഇതുവരെ ആറു ലക്ഷം രൂപ ചെലവായി. അത്ര തന്നെ ഇനിയും വേണം. കൂടെയുണ്ടായിരുന്ന പ്രണവ് (26) ഇടുപ്പെല്ലിന് ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽചികിത്സയിലാണ്.

സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ പ്രവീണും പ്രണവും ജോലി സംബന്ധമായ കാര്യത്തിന് പോയി വരുമ്പോഴാണ് അപകടം. ഇരുകുടുംബങ്ങളുടെയും ഏക അത്താണിയായിരുന്നു ഇരുവരും.

പ്രവീണിന്റെ സുഹൃത്തുക്കൾ ചേർന്ന് ചികിത്സാ സഹായ ഫണ്ട് രൂപീകരിച്ചു. ഭാര്യ മീനുവിന്റെ പേരിലാണ് അക്കൗണ്ട്. MEENUM0L .T.M . A/C N 0.69590 2010 000 986 Edappally Branch, IFSC: UBINO569593