മൂവാറ്റുപുഴ: ബുധനാഴ്ച വൈകിട്ടുണ്ടാ
പഞ്ചായത്തിലെ 1,2 വാർഡുകളിൽപ്പെട്ട വേങ്ങത്തണ്ട്, കടുംപിടി പ്രദേശങ്ങളിലെ 13വീടുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു. ഇതിൽ 9 വീടുകളുടെ മേൽക്കൂരകളിൽ മരംവീണ് വൻ നാശനഷ്ടമുണ്ടായി. 3 വീടുകളുടെ മേൽക്കൂര കാറ്റിൽ പറന്നുപോയി. കടുംപിടി , നെടിയകാഞ്ഞിരത്തിങ്കൽ ബാലൻ, പ്രസാദ് ഭവനത്തിൽ പ്രസാദ്, പാറപ്പുഴയിൽ ബിജു, ചാട്ടാസ് ബാഗ്കമ്പനിയിലെ ശശി , കുട്ടപ്പൻ, കീച്ചേരിത്തണ്ടേൽ സുബൈദ, ഇലവുംതടത്തിൽ ബക്കർ, നാണിയത്ത് ബാബു, കാരിക്കണ്ടത്തിൽ ബാബു, കുന്നുംഭാഗത്ത് കുഞ്ഞ്, മീനാമറ്റത്തിൽ കുഞ്ഞപ്പൻ, മീനാമറ്റത്തിൽ ബിനോയ്, അഴിയകത്ത് മേരി എന്നിവരുടെ വീടുകൾക്കാണ് കൂടുതൽ കേടുപാടുകൾ സംഭവിച്ചിത്.
വാഹനഗതാഗതം സ്തംഭിച്ചു
മുപ്പത് ഇലക്ട്രിക് പോസ്റ്റുകൾ പൂർണമായും തകർന്നു. നിരവധി മരങ്ങൾ റോഡിലേക്ക് കടപുഴകി വീണു. ഇതോടെ വാഹനഗതാഗതം സ്തംഭിച്ചു. കാറ്റും മഴയും ശമിച്ചപ്പോൾ റോഡിലേക്ക് വീണ മരങ്ങൾ നാട്ടുകാർ മുറിച്ചുമാറ്റിയാണ് ഗതഗാഗതം പുന:സ്ഥാപിച്ചത്. എൽദോ എബ്രഹാം എം.എൽ.എ , ആയവന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുറുമി, വൈസ് പ്രസിഡന്റ് കെ.ടി. രാജൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ഷാജി അലിയാർ, വാർഡ് മെമ്പർ അനീഷ് എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു. റവന്യൂ, കൃഷി, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെ ജനപ്രതിനിധികൾ വിളിച്ചുവരുത്തി യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം നടത്തുവാൻ ആവശ്യപ്പെട്ടു. വീടു നഷ്ടപ്പെട്ടവർക്കും കൃഷിനാശം സംഭവിച്ചവർക്കും അടിയന്തരസഹായം ലഭ്യമാക്കുവാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് എം.എൽ.എ നിർദ്ദേശം നൽകി.