കാലടി: കത്തിയെരിയുന്ന വേനലിൽ ഏതുപക്ഷിക്കും ദാഹജലത്തിനായി മൺപാത്രത്തിൽ വെള്ളമൊരുക്കി നൽകി ചൊവ്വര ജനരഞ്ജിനി വായനശാല. 50 പാത്രങ്ങൾ വായനശാലയുടെ നേതൃത്വത്തിൽ 50 കുടുംബങ്ങൾക്ക് നൽകി. മൺപാത്രങ്ങളിൽ വെള്ളം നിറച്ച് വീടിന്റെ ടെറസിന് മുകളിൽ വയ്ക്കും. പക്ഷികൾക്ക് വെള്ളം കുടിച്ച് ദാഹംതീർക്കാം. സമഗ്രശിക്ഷ എറണാകുളം ജില്ലാ കോ-ഓർഡിനേറ്റർ ഉഷ മാനാട്ട് ലോട്ടറി വില്പനക്കാരൻ എം.കെ. കുട്ടന് മൺപാത്രം നൽകി വിതരണോദ്ഘാടനം നിർവഹിച്ചു. വായനശാല പ്രസിഡന്റ് കബീർ മേത്തർ അദ്ധ്യക്ഷനായി. ഉണ്ണി സുന്ദരൻ, ശ്രീകാന്ത് പിഷാരടി , പി.ജി. ജോഷി, പി.ടി. പോളി എന്നിവർ സംസാരിച്ചു.