chicken

കോലഞ്ചേരി: ഇറച്ചിക്കോഴി വില ചട്ടിയും ചാടിക്കടന്ന് പറപറക്കുന്നു. ഈസ്റ്ററിനോടനുബന്ധിച്ച് കാര്യമായ വിലക്കയറ്റം പ്രതീക്ഷിച്ചിരുന്നെങ്കിലും വില 130 വരെയാണ് എത്തിയിരുന്നത്. എന്നാൽ കൊവിഡിന്റെ വ്യാപനം വീണ്ടും കൂടിയതോടെ തമിഴ്നാട്ടിൽ ഏർപ്പെടുത്തിയ കർശന സുരക്ഷയോ‌ടനുബന്ധിച്ച് ഇന്നലെ മുതൽ വില കുത്തനെ കൂടിയിരിക്കുകയാണ്. 156 നാണ് ഇന്നലെ ചില്ലറ വില്പന നടന്നത്. വേനൽ കടുത്തതോടെ സംസ്ഥാനത്തെ ഫാമുകളിൽ ഉത്പ്പാദനം കുറഞ്ഞത് ഓരോ ദിവസവും വിലക്കയ​റ്റത്തിലേക്കും വിപണിയെ എത്തിച്ചു. അതേ സമയം പച്ചക്കറി വിപണിയിൽ വില നേരെ താഴോട്ടാണ്. ഹാഫ് സെഞ്ച്വറി പിന്നിട്ട സവാള 20 ലേയ്ക്കെത്തി. 110 വരെ ഉയർന്ന ചെറിയ ഉള്ളി 48 നും, 160 പിന്നിട്ട വെളുത്തുള്ളി 100 ലുമാണ് വില്പന. പയർ 30, വെണ്ടക്ക 40, ബീൻസ് 40, ക്യാരറ്റ് 40, ഏത്തക്കായ 34, മുരിങ്ങക്കോല് 48 മാണ് വില്പനവില.