ആലുവ: മൊബൈൽ ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടായ ബ്രിറ്റ്കോ ആൻഡ് ബ്രിഡ്കോയുടെ കേന്ദ്രം ആലുവ മെട്രോസ്റ്റേഷന് സമീപം ആരംഭിച്ചു. മേയ് 15 ന് ക്ളാസുകൾ ആരംഭിക്കും. പ്ളസ് ടു, ബിരുദം കഴിഞ്ഞവർക്ക് നാലുമാസം കൊണ്ട് സ്‌മാർട്ട് ഫോൺ ടെക്നോളജിയിൽ പരിശീലനം നൽകി തൊഴിലവസരം ലഭ്യമാക്കുമെന്ന് മാനേജിംഗ് ഡയറക്ടർ മുത്തു കോഴിച്ചെന, നാഷണൽ കോ ഓർഡിനേറ്റർ ഉണ്ണിക്കൃഷ്ണൻ കിനാനൂർ, ജനറൽ മാനേജർ രാകേഷ് മേനോൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ജില്ലയിലെ 24 പേർക്ക് സൗജന്യമായി പരിശീലനം നൽകും. പത്താംക്ളാസിൽ 60 ശതമാനം കുറയാത്ത മാർക്ക് നേടിയ 21വയസ് തികയാത്തവർ ബി.പി.എൽ റേഷൻകാർഡിന്റെ പകർപ്പ്, അല്ലെങ്കിൽ സാമ്പത്തികമായി പിന്നാക്കമാണെന്ന പഞ്ചായത്ത് അംഗത്തിന്റെ സാക്ഷ്യപത്രവും സഹിതം ജൂൺ 30 നകം ആലുവയിലെ ഇൻസ്റ്റിറ്റ്യൂട്ടിൽ അപേക്ഷ സമർപ്പിക്കണം.
ബ്രിറ്റ്കോ കോഴിക്കോട് മാനേജിംഗ് ഡയറക്ടർ സുധീർ കെ, ആലുവ ഡയറക്ടർ അഭിലാഷ്, അബ്ദുൾ സമദ് എന്നിവരും പങ്കെടുത്തു.